തിരുവനന്തപുരം : കേന്ദ്ര മന്ത്രി അമിത് ഷാ പാർലമെന്റിൽ കേന്ദ്രം കേരളത്തിന് റെഡ് അലെർട് നൽകി എന്ന പരാമർശത്തെ വിമർശിച്ചു കൊണ്ട് മുഖ്യ മന്ത്രി രംഗത്ത്.
ദുരന്തം ഉണ്ടായ സ്ഥലത്ത് ഒരു തവണ പോലും കേന്ദ്രം റെഡ് അലർട്ട് നൽകിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അപകടം ഉണ്ടായ പുലർച്ചയാണ് റെഡ് അലെർട്ട് നൽകിയതെന്നും അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ വയനാട് ജില്ലയ്ക്കുള്ള ഒരാഴ്ച മുമ്പ് വരെയുള്ള അലെർട്ടുകളിൽ ഓറഞ്ച് അലെർട് മാത്രമാണ്. എൻഡിആർഎഫ് സേവനം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാറാണ്. 48 മണിക്കൂറിനുള്ളിൽ 574മില്ലി മീറ്റർ മഴയാണ് വയനാട് പെയ്തത്. മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]()
