ദമാം: ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിച്ച ഡിഫ സൂപ്പര്‍ കപ്പ് 2024ന് ആവേശകരമായ സമാപനം.കളിക്കളത്തിൽ അവസാനം വരെ പോരാടിയ ഡിമ ടിഷ്യു ഖാലിദിയയെ സഡന്‍ഡത്തില്‍ കീഴടക്കി പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്.സി കിരീടം ചൂടി.
റാക്കയിലെ അല്‍യമാമ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കഴിഞ്ഞ ഒന്നരമാസമായി നടന്ന കളികളുടെ കലാശപോരാട്ടത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം തകര്‍ത്ത് കളിച്ചു. ആക്രമണ പ്രത്യാക്രമണങ്ങള്‍ നടന്നെങ്കിലും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടത്താനായില്ല. തുടര്‍ന്ന് ടൈബ്രേക്കറിലൂടെ ജേതാക്കളെ കണ്ടത്തുന്നതിനായുള്ള ശ്രമത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. അവസാനം വിജയികളെ കണ്ടത്താന്‍ സഡന്‍ഡത്ത് തന്നെ വേണ്ടി വന്നു. സഡന്‍ഡത്തില്‍ ഖാലിദിയയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടിയപ്പോള്‍ അവസാന നിര്‍ണ്ണായക ഷോട്ട് ലക്ഷ്യത്തിലേക്കെത്തിച്ച് ബദര്‍ ഡിഫ സൂപ്പര്‍ കപ്പ് കിരീടം വീണ്ടും നില നിര്‍ത്തി. ഫൈനലില്‍ ഖാലിദിയക്കായി തകര്‍ത്ത് കളിച്ച രോഹിത്താണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണ്ണമെന്റിന്റെ മികച്ച താരമായി സുഹൈല്‍ (ദല്ല എഫ്.സി), മികച്ച ഗോള്‍കീപ്പറായി സാദിഖ് (ബദര്‍ എഫ്.സി), ഡിഫന്‍ഡറായി വിഷ്ണുവര്‍മ്മ (ഖാലിദിയ), ടോപ് സ്കോററായി നിയാസ് (ബദര്‍ എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു, ഫയര്‍പ്ലേ ട്രോഫിക്ക് ജുബൈല്‍ എഫ്.സി അര്‍ഹരായി.
ടൂര്‍ണ്ണമെന്റിന്റെ സമാപന ചടങ്ങുകളുടെ ഔദ്യോഗിക ഉല്‍ഘാടനം ദമാം ഗവര്‍ണ്ണറേറ്റ് മാനേജര്‍ തമീം അല്‍ദോസരി നിര്‍വ്വഹിച്ചു. കാക്കു സേഫ്റ്റി മാനേജിങ്ങ് ഡയരക്ടര്‍ മുബാറക്ക് കാക്കു, സ്വദേശി പൗരപ്രമുഖരായ ഈസ്സ അല്‍നാസ്, മിസ്ഫര്‍ അല്‍-ഗാംദി, മാജിദ് അല്‍ നാസ്, സാമി ബൊവാസിര്, സഈദ് അലി ഖഹ്ത്താനി, സയ്യിദ് റുവദാന് എന്നിവരും ഉല്‍ഘാടന ചടങ്ങില്‍ അതിഥികളായെത്തി. ഡിഫ പ്രസിഡണ്ട് ഷമീര്‍ കൊടിയത്തൂര്‍ അധ്യക്ഷനായിരുന്നു.
അര്‍ജന്റീനിയന്‍ എ- ലവല്‍ കോച്ച് ജോസ് ക്ലാരമെന്റയ്ന്, ഒ.പി. ഹബീബ് (കെ.എം.സി.സി), ഷിഹാബ് കായംകുളം (ഒ.ഐ.സി.സി), ഉണ്ണി ഏങ്ങണ്ടിയൂര്‍ (നവോദയ), വാഹിദ് കാര്യാറ (നവയുഗം), മാലിക് മഖ്ബൂല്‍ (സൗദി മലയാളി സമാജം), ഷബീര്‍ ചാത്തമംഗലം (പ്രവാസി സാംസ്കാരിക വേദി) തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഡിഫ രക്ഷാധികാരികളായ വില്‍ഫ്രഡ്
ആന്‍ഡ്രൂസ്, സക്കീര്‍ വള്ളക്കടവ്, മുന്‍ ട്രഷറര്‍ അഷ്റഫ് സോണി, സാമൂഹിക പ്രവര്‍ത്തകരായ കബീര്‍ കൊണ്ടോട്ടി, റോണി ജോന്‍സി, ഷാഫിഡിമ ടിഷ്യു, മിന്റും-കാലക്സ്, തമീം നവാല്‍, ലിയാഖത്തലി-ഡ്രീം ഡസ്റ്റിനേഷന്‍, അഫ്സല് അമീര്‍-റാഡിക്സ് തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്മാന് മുജീബ് കളത്തില്‍ സ്വാഗതവും, ഡിഫ ട്രഷറര്‍ ജുനൈദ് കാസര്‍േകാട് നന്ദിയും പറഞ്ഞു. സഹീര്‍ മജ്ദാല്‍ അവതാരകന് ആയിരുന്നു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ഭാരവാഹികളായ ഷഫീര്‍ മണലോടി, നാസര്‍ വെള്ളിയത്ത്, മന്‍സൂര്‍ മങ്കട, ഷരീഫ് മാണൂര്‍, ആഷി നെല്ലിക്കുന്ന്, റാസിഖ് വള്ളിക്കുന്ന്, ഫസല്‍ ജിഫ്രി, റിയാസ് പറളി, അസ്സു കോഴിക്കോട്, റിയാസ് പട്ടാമ്പി, റഷീദ് ചേന്ദമംഗല്ലൂര്‍, ഫവാസ് കോഴിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
![]()
