തൃശൂർ :കേരള സംസ്ഥാനത്തെ പൂർണമായും അവഗണിച്ച കേന്ദ്ര സർക്കാർ ബജറ്റിനെതിരെ മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി തളിക്കുളം സെന്ററിൽ
പ്രധിഷേധം സമരം നടത്തി.
വൻകിട കോർപെറേറ്റുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ കർഷകന് വളം സബ്സിടിയും,തൊഴിലുറപ്പ് പദ്ധതി വിഹിതവും വെട്ടിക്കുറച്ചുംകേരളത്തിലെ ജനങ്ങളെ വെല്ലു വിളിക്കുകയാണ്.
വിഴിഞ്ഞം തുറമുഖവും,എയിംസ് പദ്ധതിയും, റെയിൽവേ വികസനവും കേന്ദ്ര ബജറ്റിൽ എല്ലാം അവഗണിച്ചു.രാജ്യത്തിന്റെ ഫെഡറൽ
സംവിധാനത്തെ അപമാനിക്കും വിധമാണ് ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന സംസ്ഥാനങ്ങളിൽ
വൻ പദ്ധതികൾ പ്രഖ്യാപിച്ചു കോടികൾ വാരിഎറിഞ്ഞു അധികാരം നിലനിർത്താനുള്ള കുറുക്കു വഴി ആയാണ് ബഡ്ജറ്റ്റിനെ കേന്ദ്രം കാണുന്നത്.മോദി സർക്കാർ ആദ്യമായാണ്
സഖ്യകക്ഷി സമ്മർദ്ദ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.
കേന്ദ്ര മന്ത്രിയും, തൃശൂർഎം.പി. യുമായ സുരേഷ് ഗോപി ഇക്കാര്യത്തിൽ പ്രതികരിക്കണം.
തൃശ്ശൂരിലെ ജനങ്ങളോട് മാപ്പ് പറയണം.
തൃശ്ശൂർ പൂരവും, എയിംസ് ഉൾപ്പെടെ അനേകം പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി തിരെഞ്ഞെടുപ്പിനെ നേരിട്ടത്.
കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകൾ പോലും തഴയപ്പെട്ടിരിക്കുകയാണ്.
പ്രധിഷേധ സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു.
ഈ ജന വിരുദ്ധ ബജറ്റിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം
അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷതവഹിച്ചു. നിയോജക മണ്ഡലം ട്രെഷറർ
വി.സി.അബ്ദുൾ ഗഫൂർ, വി.കെ.നാസ്സർ, നാസർ പോക്കാക്കില്ലത്ത്,
വി. വി. അബ്ദുൾ റസാഖ്, പി.കെ.ഖാലിദ്, പി. കെ. ഇബ്രാഹിം, ഇ.കെ.ഖാലിദ്, കെ.എസ്. സുബൈർ,പി. എ സുലൈമാൻ ഹാജി എന്നിവർ പ്രസംഗിച്ചു.
![]()
