മസ്കറ്റ്: മസ്കത്തിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം ആതവനാട്ടെ കുറുമാത്തിൽ പുതിയ വീട്ടിൽ അയനിക്കാട്ട് പുലിക്കാതൊടി ശിവപ്രസാദ് (54) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
മസ്കത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ശിവപ്രസാദ് ജോലി ചെയ്തിരുന്നത്. പിതാവ്: കൃഷ്ണൻകുട്ടി മേനോൻ. മാതാവ്: മാലതിയമ്മ. ഭാര്യ: ശാന്തിനി ശിവ പ്രസാദ്.
![]()
