റിയാദിൽ നിന്ന് കാണാതായ മലയാളിയെ കണ്ടെത്ത
റിയാദ് :റിയാദിൽ നിന്ന് കാണാതായ മലയാളി യുവാവിനെ സുരക്ഷിതമായി കണ്ടെത്തി. മലപ്പുറം, വാഴക്കാട് സ്വദേശി ഫക്രുദീനെയാണ് കാണാതായത്.
ഇദ്ദേഹത്തെ സംബന്ധിച്ച് മൂന്ന് ദിവസമായി ഒരു വിവരവുമില്ലെന്നും ബന്ധപെടാൻ കഴിയുന്നില്ലെന്നും നാട്ടിലെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു.
വിവരം സോഷ്യൽ മീഡിയകളിൽ വമ്പിച്ച തോതിൽ പ്രചരിച്ചതോടെ റിയാദിലെ സാമൂഹിക പ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുമൊക്കെ തിരക്കിയിറങ്ങി.വ്യാപകമായി തിരച്ചിലിനിടയിൽ ഷിഫയിലെ ഒരു ഹോട്ടലിൽ വെച്ചു ആളെ തിരിച്ചറിയുകയായിരുന്നു.സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ഹെല്പ് ഡെസ്ക്ക് പ്രവർത്തകർ,
വിവിധ സംഘടന പ്രവർത്തകർപൊരിവെയിലത്തും രാത്രിയും ഇദ്ദേഹത്തെ കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടായിരുന്നു.ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടപ്പോൾ ഫോൺ നഷ്ടമായത് ആണ് ആരുമായും ബന്ധപെടാൻ പറ്റാത്ത സാഹചര്യമുണ്ടായത് എന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
![]()
