റിയാദ് : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ( കെ.പി.സി.സി) പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ സൗദി കോർഡിനേറ്ററായി മാധ്യമ പ്രവർത്തകനും ഒ ഐ സി സി ഗ്ലോബൽ അംഗവുമായ നൗഫൽ പാലക്കാടൻ തെരഞ്ഞെടുക്കപ്പെട്ടു.
സർഗ്ഗാത്മക വാസനകളെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുകയാണ് പ്രിയർശിനി പബ്ലിക്കേഷന്റെ ലക്ഷ്യം.
റിയാദിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ നിറ സാനിധ്യമായ നൗഫൽ മലപ്പുറം കൊടിഞ്ഞി സ്വദേശിയാണ്. റിയാദ് ഇന്ത്യൻ മിഡിയ ഫോറം ജനറൽ സെക്രട്ടറി, ചിഫ് കോഡിനേറ്റർ എന്നി പദവികൾ വഹിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ കോഡിനേറ്റരന്മാരായി മാണി കെ ചാക്കോ (കുവൈറ്റ് ), ജോൺ ഗിൽബർട്ട് (ഖത്തർ ), എം എസ് സജിത് (ബഹ്റൈൻ ), സജി ചങ്ങനാശേരി(ഒമാൻ ) എനിവരെയും തെരഞ്ഞെടുത്തു.
![]()
