തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയത്തിനായി മുൻകൂട്ടി പ്രവർത്തനങ്ങൾ തുടങ്ങി കൊണ്ഗ്രെസ്സ് .ചിട്ടയായ സംഘടന പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണ് യോഗത്തിലെടുത്ത പൊതുവായ തീരുമാനം. അതിനാവശ്യമായ കര്‍മ്മ പദ്ധതികളും പ്രവര്‍ത്തന രേഖയും രണ്ടുദിവസമായി നടന്ന ക്യാമ്പ് എക്സിക്യൂട്ടീവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്ത് രൂപം നൽകി.എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പങ്കെടുത്ത യോഗത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ട മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കള്‍ക്ക് വീതിച്ചു നല്കി.വര്‍ക്കിങ് പ്രസിഡന്റുമാരായ ടി സിദ്ധിഖിന് വടക്കന്‍ മേഖലയുടെയും ടിഎന്‍ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നില്‍ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നല്കി. കണ്ണൂര്‍ നഗരസഭയുടെ ചുമതല കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും എറണാകുളം പ്രതിപക്ഷ നേതാവ് വിഡി സതീശനും കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും തൃശൂര്‍ എഐസിസി സെക്രട്ടറി റോജി എം ജോണിനും കൊല്ലം മുന്‍ മന്ത്രി വിഎസ് ശിവകുമാറിനും തിരുവനന്തപുരത്തിൻ്റെ ചുമതല പിസി വിഷ്ണുനാഥിനും നല്കി.തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ കഠിനപ്രയത്നം വേണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണ് പാർട്ടി നേതൃതലങ്ങളിൽ പ്രവർത്തനം തുടങ്ങിയത്.
ജില്ലകളുടെ സംഘടന ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി നല്കി. തിരുവനന്തപുരം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കൊല്ലം- അടൂര്‍ പ്രകാശ്, പത്തനംതിട്ട- ഷാനിമോള്‍ ഉസ്മാന്, ആലപ്പുഴ- മുന്‍മന്ത്രി കെസി ജോസഫ്, കോട്ടയം – ബെന്നി ബെഹനാന്, ഇടുക്കി- ജോസഫ് വാഴയ്ക്കന്, എറണാകുളം- ആൻ്റോ ആൻ്റണി, തൃശൂർ- എപി അനില്‍കുമാര്‍, പാലക്കാട് – ടിഎന്‍ പ്രതാപന്, മലപ്പുറം – എംകെ രാഘവന്, കോഴിക്കോട്- രാജ്മോഹന്‍ ഉണ്ണിത്താന്, വയനാട് – സണ്ണി ജോസഫ്, കണ്ണൂര്‍ – ടി സിദ്ധിഖ്, കാസര്‍കോട് – ഷാഫി പറമ്പില്‍ എന്നിവര്‍ക്കും നല്കി. ജില്ലകളുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറിമാരുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കും.

![]()
