അബുദാബി : അബുദാബിയിൽ നോൺ-ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ ഫീസ് 50 ശതമാനത്തോളം കുറച്ചിരിക്കുകയാണ് അബുദാബി ഗ്ലോബൽ മാർക്കറ്റ്. എ ഡി ജി എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബുദാബി ഗ്ലോബൽ മാര്‍ക്കറ്റിൻ്റെ അധികാര പരിധിയിൽ വരുന്ന മേഖലകളിൽ അടുത്ത ജനുവരി 1 മുതലാണ് പുതുക്കിയ ഘടന നിലവിൽ വരിക.പുതുക്കിയ ഫീസ് ഘടന പ്രകാരം നോൺ ഫിനാൻഷ്യൽ വിഭാഗത്തിലെ രജിസ്ട്രേഷനുകൾക്കുള്ള ഫീസ് 10,000 ഡോളറിൽ നിന്ന് 5,000 ഡോളറായായായി കുറയും. അതോടൊപ്പം വാർഷിക ലൈസൻസ് പുതുക്കൽ ഫീസായി നിലവിലുള്ള 8,000 ഡോളറിന് പകരം 5,000 ഡോളര്‍ നൽകിയാൽ മതിയാകും.
![]()
