ദോഹ: കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഖത്തർ പ്രവാസിയുടെ മകന് രണ്ടാം റാങ്ക്.
ഖത്തറില്‍ പീഡിയാട്രീഷ്യനായ പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി സ്വദേശി ഡോ. അബ്ദുറഹ്മാന്റെയും ഏലിക്കോട്ടിലിന്റെയും ഷാഹിദയുടെയും മകനായ ഹാഫിസ് റഹ്മാന് ആണ് പ്രവാസ ലോകത്തിന് അഭിമാനമായ വിജയി.
റാങ്ക് വിവരം അറിയുമ്പോള്‍ അവധിക്കാലം ആഘോഷിക്കാന്‍ ഖ്ത്തറിലെത്തിയിരിക്കുകയായിരുന്നു ഹാഫിസ്. ദേശീയതല എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിനില്‍ കേരളത്തിലെ ഒന്നാം റാങ്കു കാരനായിരുന്നു ഹാഫിസ്.പാലാ ചാവറ പബ്ലിക് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്ന ഹാഫിസ് ബ്രില്യന്റ്സ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലാണ് പരിശീലനം നേടിയത്. മദ്രാസ് ഐ.ഐ.ടിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഉപരിപഠനം നടത്താനാണ് ഹാഫിസ് ഉദ്ദേശിക്കുന്നത്. എന്‍.ഐ.ടിയില്‍ പഠനം പൂര്‍ത്തിയാക്കിയ, ഹാഫിസിന്റെ മൂത്ത സഹോദരി അസ്ലമ ദോഹയിലാണ്. മറ്റൊരു സഹോദരി ആഖിഫ മദ്രാസ് ഐ.ഐ.ടിയില്‍ പഠനം പൂര്‍ത്തിയാക്കി അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ തുടര്‍ പഠനവും നടത്തി സാന്‍ഫ്രാന്‍സിസ്കോയില്‍ ജോലി ചെയ്യുകയാണ്. ഇളയ സഹോദരി ഹംദ പോണ്ടിച്ചേരി ജിപ്മറില് എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്. ഇളയ സഹോദരന് സാഹില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
![]()
