ദോഹ : ഇന്‍കാസ് ഒ ഐ സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പൊതു യോഗം ദോഹയിലെ ഓള്‍ഡ് ഇന്ത്യന്‍ ഐഡിയല്‍ സ്കൂളിലെ മീറ്റിംഗ് ഹാളില്‍ നടന്നു. പ്രസിഡന്റ് ശ്രീരാജ് എം പി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് രവീന്ദ്രന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും
വരവ് ചെലവു കണക്കുകളും അവതരിപ്പിച്ചു.
ഭാരവാഹികളായി ഷമീര്‍ മട്ടന്നൂര്‍ (പ്രസി), ജംനാസ് യുസഫ് മാലൂര്‍, സന്തോഷ് ജോസഫ് (വൈസ് പ്രസി), പിയാസ് മാച്ചേരി (ജന സെക്ര), മുഹമ്മദ് എടയ്യന്നൂര്‍, സഫീര്‍ കരിയാട്, ശിവാനന്ദന് കൈതേരി, എ വി സുനില്‍ കുമാര്‍ (ജോ സെക്ര), അഭിഷേക് മാവിലായി (ട്രഷ), റഷീദ് കടവത്തൂര്‍ (ജോ ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിയാസ് ചെരിപത്ത്, ജനറല്‍ സെക്രട്ടറി നിഹാസ് കോടിയേരി, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ സുരേഷ് കരിയാട്, അനീഷ് ബാബു മുഴപ്പിലങ്ങാട്, മുന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഷ്റഫ് അച്ചോത്ത്,പിയാസ് മാച്ചേരി, ജമ്നാസ് യുസഫ് മാലൂര്‍,മണ്ഡലം കമ്മിറ്റി അധ്യക്ഷന്മാര് എന്നിവർ സംസാരിച്ചു.
ചടങ്ങിന് റഷീദ് കടവത്തൂര്‍ നന്ദി പ്രകാശിപ്പിച്ചു.
![]()
