മനാമ: ബഹ്റൈനിലെ വാഹനങ്ങളുടെ വാര്‍ഷിക സാങ്കേതിക പരിശോധനകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ തീരുമാനം. സര്‍ക്കാരിന് കീഴിലുള്ള ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയിരുന്ന വാഹന പരിശോധനകള്‍ സ്വകാര്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ഈ മാറ്റത്തിന്റെ ആദ്യ ഘട്ടം ഈ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ശെയ്ഖ് അബ്ദുല്‍ റഹ്മാന് ബിന്‍ അബ്ദുല്‍ വഹാബ് അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക്കിന് മറ്റു പരിശോധനകള്‍ നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
![]()
