ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സിൻറ്റെ സമുന്നതനായ നേതാവുമായിരുന്ന യശ്ശ:ശരീരനായ ലീഡർ കെ കരുണാകരൻറെ നൂറ്റി ആറാമത് ജന്മദിന സമ്മേളനം സമുചിതമായി ആചരിച്ചു. ജൻമദിന സമ്മേളനവും ലീഡറുടെ സ്മരണകളിരമ്പുന്ന ഫോട്ടോ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. റീജ്യണൽ ആക്ടിംഗ് പ്രസിഡൻറ് ഷംസ് കൊല്ലത്തിൻറെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
നാം ഇന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളം സൃഷ്ടിച്ചതില്‍ കെ കരുണാകരന് നല്കിയ സംഭാവന വിവരിക്കാനാവുന്നതിലും അപ്പുറമാണ്. കേരളത്തിലെ ഏറ്റവും ജനകീയനും കരുത്തനുമായ കോണ്‍ഗ്രസ് നേതാവായിരുന്നു ലീഡര്‍ കെ കരുണാകരന്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സ്വാതന്ത്യ സമരത്തിൻറെ ഭാഗമായി, കഠിനമായ പ്രയത്നത്തിലൂടെ കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും സമുന്നതനായ നേതാവായി മാറുകയായിരുന്നു അദ്ദേഹം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടങ്ങള്‍ക്കുടമയായിരുന്നു ലീഡര്‍. കൊച്ചി നിയമസഭ, തിരുകൊച്ചി നിയമ സഭ, കേരള നിയമസഭ, ലോക് സഭ, രാജ്യസഭ എന്നിങ്ങനെ നമ്മുടെ എല്ലാ നിയമ നിര്‍മാണ സഭകളിലും അംഗമാകാന്‍ അവസരം ലഭിച്ച ഒരേ ഒരു മലയാളിയായിരുന്നു അദ്ദേഹം. കാല് നൂറ്റാണ്ടിലധികം കാലം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവ്, നാല് തവണ മുഖ്യമന്ത്രി തുടങ്ങി ഒരു രാഷ്ട്രീയ നേതാവിനും തന്റെ പുരുഷായുസ്സില്‍ തകര്‍ക്കാന്‍ കഴിയാത്തത്ര റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്ന് നീങ്ങിയത്.ഒരു ഭരണകര്‍ത്താവിന്റെ ആദ്യത്തെയും അവസാനത്തെയും പരിഗണന ജനങ്ങളായിരിക്കണം എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. കേരളത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടുന്നതെല്ലാം കെ കരുണാകരന്റെ കയ്യൊപ്പ് പതിഞ്ഞവയാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, കൊച്ചി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയ ഗോശ്രീ പാലങ്ങള്‍ ഇവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ അനവധിയായിരുന്നു. അന്ന് അതിനെയെല്ലാം ലീഡര്‍ ഭയന്നിരുന്നെങ്കില്‍ കേരളത്തിന്റെ വികസന പാന്ഥാവിലെ ഈ നാഴികക്കല്ലുകള്‍ നമുക്ക് മുന്നില്‍ ഉണ്ടാകില്ലായിരുന്നു.
ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, നാഷണൽ പ്രതിനിധികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, റീജ്യണൽ വൈസ് പ്രസിഡൻറുമാരായ ഷിജില ഹമീദ്, വിൽസൻ തടത്തിൽ, ഡോ: സിന്ധു ബിനു, പി. കെ അബ്ദുൽ കരിം, ജനറൽ സെക്രട്ടറിമാരായ സി.ടി ശശി, ജേക്കബ്ബ് പാറയ്ക്കൽ, അൻവർ വണ്ടൂർ, സക്കീർ പറമ്പിൽ, റീജ്യണൽ എക്സിക്യൂട്ടീവ് മെമ്പർ ഷാജിദ് കാക്കൂർ, വനിതാ വേദി വൈസ് പ്രസിഡൻറ് ആനി പോൾ, ജനറൽ സെക്രട്ടറി ഷലൂജ ഷിഹാബ്, എറണാകുളം ജില്ലാ പ്രസിഡൻറ് അൻവർ സാദിഖ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
റീജ്യണൽ നേതാക്കളായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു, അരവിന്ദൻ, റോയ് വർഗ്ഗീസ് ജില്ലാ/എരിയ/ വനിതാ വേദി നേതാക്കളായ മുസ്തഫ നണിയൂർ നമ്പറം, ബിനു പുരുഷോത്തമൻ, രമേഷ് പാലയ്ക്കൽ, വാസുദേവൻ, രാജേഷ് സി.വി, ജോജി ജോസഫ്, ജലീൽ പള്ളാതുരുത്തി, സാബു ഇബ്രാഹിം, ഷിബു ശ്രീധരൻ, ഡിജോ പഴയ മഠം, രാജേഷ് ആറ്റുവ, അർച്ചന അഭിഷേക് എന്നിവർ നേതൃത്വം നൽകി.
റീജ്യണൽ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
![]()
