ജിദ്ദ : വിനോദത്തിനും സാംസ്കാരിക വിനിമയത്തിനും ഊന്നല്‍ നല്കി സാംസ്കാരിക വിനിമയവും കമ്മ്യൂണിറ്റി ഇടപഴകലും ലക്ഷ്യമിട്ടുള്ള ഇന്ത്യാ നൈറ്റ് ജിദ്ദ സീസണിന്റെ ഭാഗമായി ജൂലൈ 26 ന് നടക്കുമെന്ന്
ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രൊജക്റ്റ് മാനേജര്‍ നൗഷീന്‍ വസീം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഏഷ്യന്‍ കമ്മ്യൂണിറ്റി ഇവന്റ് ലൈനപ്പിന്റെ ഭാഗമായാണ് പരിപാടി. ഇരുപതിനായിരം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ അതിവിശാലമായാണ് വേദി ഒരുക്കുക.35,99 റിയാല്‍ നിരക്കിലുള്ള ടിക്കറ്റുകള്‍ വഴിയായിരിക്കും പ്രവേശനം.പ്രശസ്ത റാപ്പ് ഗായകന് ഡെബ്സി, നികിത ഗാന്ധി, സല്മാന് അലി, പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ ഗൗഹര്‍ ഖാന്, സഞ്ജീത് അറ്റന്‍ഡീസ് തുടങ്ങിയവര്‍ പങ്കെടുക്കുന് സംഗീത പരിപാടിയാണ് ആകര്‍ഷണീയം. പ്രശസ്ത റെസ്റ്റോറന്റുകളെ പങ്കെടുപ്പിച്ചുള്ള ഫുഡ് ഫെസ്റ്റും ഇതിന്റെ ഭാഗമായുണ്ടാകും.
![]()
