ലോകം നേടിയ നീലപ്പടയെ ഒരുനോക്കുകാണാൻ മുംബൈ അറബിക്കടൽ തീരത്ത് മഴ നനഞ്ഞ് ജനസാഗരം.
ടി20 ലോകകപ്പ് കിരീടം നേടിയെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ മുംബൈയില്‍ തടിച്ചുകൂടിയത് പതിനായിരങ്ങൾ .മഴയെ വകവയ്ക്കാതെ ലോക കപ്പ് നേടി വിജയശ്രീലാളിതരായി എത്തിയ ഇന്ത്യൻ ടീമിനെ വരവേൽക്കാൻ മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെ സൂചികുത്താൻ ഇടമില്ലാത്ത തരത്തിൽ ആരാധകർ കാത്തു നിന്നുവൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി. മറൈൻ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യൻ താരങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു. രോഹിത്തിന്റെ തോളില്‍ കൈയിട്ട് ബസിന്റെ മുന്നിലേക്ക് വന്ന വിരാട് കോലിയും രോഹിത്തിന്റെ കൈപിടിച്ച് ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍ കൂടി ലോകകപ്പ് കിരീടം ആകാശത്തേക്ക് ഉയര്‍ത്തി.ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ പതാക വീശി മുന്നില്‍ നിന്നപ്പോൾ വിരാട് കോലിയും അക്സര്‍ പട്ടേലും റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമെല്ലാം ആരാധകര്‍ക്കൊപ്പം ആവേശത്തില്‍ പങ്കാളികളായി.

![]()
