ന്യൂഡല്‍ഹി: ടി20 ലോകകപ്പ് വിജയത്തിനു ശേഷം ജന്മനാട്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ലോക് കല്യാൺ മാർഗിലെ വസതിയിൽ പ്രഭാത ഭക്ഷണം കഴിച്ചു സന്തോഷം പങ്കിട്ടു.ഒരു മണിക്കൂറോളം ഇന്ത്യൻ താരങ്ങളുമായി സംസാരിച്ച പ്രധാനമന്ത്രി
ടീമിനെ അഭിനന്ദിക്കുകയും ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രധാന മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു.
![]()
