ദുബായ് : യു എ ഇ യിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ കർശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. 50ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
2022 മുതലാണ് സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.
നിലവിൽ രാജ്യത്ത് പ്രോപ്പർട്ടി, വിദ്യാഭ്യാസം, നിർമ്മാണം, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലാണ് ഏറ്റവും കൂടുതൽ സ്വദേശി നിയമനം നടക്കുന്നത്.
![]()
