ദോഹ : ഒറ്റപ്പാലം പത്തൊമ്പതാംമയിൽ സ്വദേശി നവാസ് ത്വയ്യിബിന്റെ മകൻ ഷംനാദ് വി നവാസ് (25) ഖത്തറിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. താമസസ്ഥലത്ത് വെച്ചുണ്ടായ തളർച്ചയെ തുടർന്നാണ് മരണം. മയ്യിത്ത് ഇൻഡസ്ട്രിയൽ ഏരിയയിലേ ഹസൻ മുബൈറിക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി, നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നടത്തിവരുന്നു.ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജോലിക്കാരനാണ് .
ഒറ്റപ്പാലം മണ്ഡലം കെഎംസിസി മുൻ ഭാരവാഹിയാണ് പിതാവ് നവാസ് ത്വയ്യിബ്. മരണപ്പെട്ട ഷംനാദും കെഎംസിസി അംഗമാണ് .പരേതന്റെ വിയോഗത്തിൽ കെഎംസിസി ഖത്തർ കമ്മിറ്റി പാലക്കാട് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .
![]()
