സൗദി അറേബ്യാ: ഇത്തവണത്തെ ഹജ്ജ് കർമ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സൽമാൻ രാജാവിന്റെ അതിഥികളായി തെരെഞ്ഞെടുക്കപ്പെട്ട ഹാജിമാർ എത്തി തുടങ്ങി.
31 രാജ്യങ്ങളിൽ നിന്നായി 332 പേരാണ് കഴിഞ്ഞ ദിവസം സൗദി അറേബിയയിൽ വിമാനമിറങ്ങിയത്. വരും ദിവസങ്ങളിൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള അതിഥികളായ ഹാജിമാരും പുണ്യ ഭൂമിയിൽ എത്തും. കഴിഞ്ഞ ദിവസം എത്തിയ ഹാജിമാർക്ക് വലിയ സ്വീകരണമാണ് ഹജ്ജ് ഉംറ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നൽകിയത്.
തങ്ങൾക്ക് സ്വപ്ന സാക്ഷാത്കാരം നിർവഹിക്കാൻ അവസരം ഒരുക്കിയ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഹാജിമാർ നന്ദി പറഞ്ഞു. 90 രാജ്യങ്ങളിൽ നിന്നായി 1,300 ഓളം പേരെയാണ് ഹജ്ജിനു രാജാവിന്റെ അതിഥികളായി ഇത്തവണ തെരെഞ്ഞെടുത്തത്.
![]()
