സൗദി അറേബ്യാ: ഹജ്ജിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് മുഴുവൻ ഹാജിമാരും മക്കയിൽ എത്തി.
കേരളത്തിൽ നിന്ന് വിവിധ ഗ്രൂപ്പുകൾ വഴിയും ഹജ്ജ് മന്ത്രാലയത്തിന്റെ കീഴിലും ഉള്ള മുഴുവൻ ഹാജിമാരും എത്തിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം ഹാജ്ജിമാരുമായുള്ള കേരളത്തിൽ നിന്നുള്ള അവസാന വിമാനം ജിദ്ദയിൽ ഇറങ്ങി. 145 മലയാളി തീർത്ഥാടകരാണ് ഈ വിമാനത്തിൽ എത്തിയത്. ഇവരെ വിമാനത്താവളത്തിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ ബസ്സുകളിൽ മക്കയിലെ താമസ സ്ഥലത്തു എത്തിക്കുകയായിരുന്നു. ഇത്തവണ 11,252 ഹാജിമാരാണ് കേരളത്തിൽ നിന്ന് ഹജ്ജിനായി എത്തിയത്. ഇവരിൽ മാഹി, ലക്ഷദീപ് തുടങ്ങിയ ഇടങ്ങളിലുള്ളവരും ഉൾപ്പെടും.
![]()
