തിരുവനന്തപുരം: എസ് എഫ് ഐ നേതാവ് എംകോം പ്രവേശനത്തിന് ഹാജരാക്കിയതെല്ലാം വ്യാജ രേഖകളെന്ന് തെളിഞ്ഞ് ദിവസങ്ങളായിട്ടും വിവാദത്തോട് പ്രതികരിക്കാൻ എ കെ ബാലൻ ഒഴികെ സിപിഎം നേതാക്കളാരും തയ്യാറായിട്ടില്ല. ഒരു വശത്ത് തെറ്റുതിരുത്തല്‍ നയരേഖയുമായി നേതൃത്വം മുന്നോട്ട് പോകുമ്ബോള്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് അടക്കം വഴിവിട്ട സഹായം പാര്‍ട്ടി നേതാക്കളില്‍ നിന്ന് കിട്ടുന്ന സാഹചര്യം അടക്കം ചര്‍ച്ചയാകും.
എസ്എഫ്ഐ സംസ്ഥാന സമിതിയും ഇന്ന് ചേരുന്നുണ്ട്. വ്യാജ ഡിഗ്രി വിവാദത്തിനു ശേഷം നടക്കുന്ന ആദ്യ യോഗമാണ്. നിഖില്‍ തോമസിൻ്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതില്‍ സംഘടനയ്ക്കുള്ളില്‍ എതിരഭിപ്രായം ഉണ്ട്.
![]()
