പെരിന്തൽമണ്ണ : ലൈഫ് പദ്ധതിയിൽ വീട് നൽകാത്തതിൽ പ്രതിഷേധിച്ചു മലപ്പുറം പെരിന്തൽ മണ്ണക്ക് സമീപം കീഴാറ്റൂർ പഞ്ചായത്ത് ഓഫിസിനു തീയിട്ട് യുവാവ്. ആലിക്കാപറമ്പ് മുജീബാണ് ലിസ്റ്റിൽ ഉണ്ടായിട്ടും വീട് അനുവദിക്കതിൽ പ്രതിഷേധിച്ചു ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ഓഫീസിൽ എത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത് .
തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകളും കംപ്യൂട്ടറുകളും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ആർക്കും പരിക്കില്ല .പോലീസ് എത്തി ഇയാളെ അറസ്റ്റു ചെയ്തു .എന്നാൽ ലൈഫ് പദ്ധതിയിൽ ജനറൽ കാറ്റഗറിയിൽ 104 മത് മുജീബിന്റെ പേര് ഉണ്ടെന്നും മുന്‍ഗണന ക്രമത്തിലെ ലഭ്യമാക്കാൻ സാധിക്കൂ എന്നും കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി പറഞ്ഞു
![]()
