റിയാദ് : വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനം കോടതിയിലെത്തിയാതായി അബ്ദുൽ റഹീം നിയമ സഹായ സമിതി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.. റിയാദ് ഗവർണറേറ്റിൽനിന്നുള്ള 34 കോടി രൂപയുടെ(15 മില്യൺ റിയാൽ) ചെക്കാണ് റിയാദിലെ കോടതിയിൽ എത്തിയത്. പെരുന്നാൾ അവധിയിലാണ് കോടതി. അവധി കഴിഞ്ഞ് കോടതി പ്രവർത്തനം തുടങ്ങിയാൽ ഇരുകക്ഷികൾക്കും ഹാജരാകാനുള്ള നോട്ടീസ് അയക്കും. തിയതിയും സമയവും അറിയിച്ചുള്ള നോട്ടീസാണ് കോടതിയിൽനിന്ന് നൽകുക. ഇരുവിഭാഗവും കോടതിയിൽ എത്തി, ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവെക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും. ഈ മാസം അവസാനത്തോടെ റഹീമിനെ മോചിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചയക്കും. ജയിലിൽനിന്ന് നേരിട്ട് നാട്ടിലേക്കായിരിക്കും അയക്കുക.വധശിക്ഷ എന്ന ആവശ്യത്തില്‍നിന്ന് പിന്മാറുന്നുവെന്ന് വാദിഭാഗം കോടതിയില്‍ പറയുന്നതോടെ മോചന നടപടികള്‍ തുടങ്ങും. വധശിക്ഷ എന്ന കുടുംബത്തിന്റെ ആവശ്യത്തില്‍നിന്ന് മോചനദ്രവ്യത്തിലേക്ക് വഴി തുറന്ന വാദിഭാഗം അഭിഭാഷകന് നിശ്ചയിച്ച ഏഴര ലക്ഷം നേരത്തെ കൈമാറിയിരുന്നു.
അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ റിയാദ് ഗവര്‍ണറേറ്റിന് ഇന്ത്യന്‍ എംബസി ഇക്കഴിഞ്ഞ മൂന്നിനാണ് കൈമാറിയത്.വധശിക്ഷയിലെ സ്വകാര്യ അവകാശം പിന്‍വലിച്ച് അനുരഞ്ജന കരാറില്‍ വാദി, പ്രതി ഭാഗം പ്രതിനിധികള്‍ ഒപ്പുവെച്ച ശേഷമാണ് ചെക്ക് കൈമാറിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസുഫ് കാക്കഞ്ചേരി, അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറിയത്. റഹീം മോചനത്തിലെ ഏറ്റവും സുപ്രധാന നടപടിയായിരുന്നു ഇത്.
നാട്ടില്‍ നിന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് 15 മില്യന്‍ റിയാല്‍ ഇന്ത്യന്‍ എംബസിയുടെ അകൗണ്ടിൽ എത്തുകയും ചീഫ് ജസ്റ്റിസിന്റെ പേരിലേക്ക് ചെക്ക് തയ്യാറാക്കി കോടതിയിൽ എത്തിക്കുകയായിരുന്നു.പെരുന്നാൾ അവധി കഴിഞ്ഞാൽ മോചനം പ്രതീക്ഷിക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട സഹായ സമിതി ഭാരവാഹികൾ അറിയിച്ചത്.ലോകമെമ്പാടുമുള്ള കാരുണ്യ മനസുകളുടെ സഹായം സഹായ സമിതിക്ക് ലഭിച്ചിരുന്നു.
![]()
