മക്ക: ഹജ്ജ് കർമങ്ങളായ ത്വവാഫിനും (കഅ്ബ പ്രദക്ഷിണം) സഅ്യ്ക്കും( സഫ-മര്വക്കിടയിലുള്ള നടത്തം) ഇനി ഗോൾഫ് കാർട്ടുകൾ ഉപയോഗിക്കാം.വയോധികർക്കും ഭിന്നശേഷിക്കാർക്കും കർമങ്ങൾ സുഗമമായി നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇരുഹറം കാര്യാലയം 251 സ്മാർട്ട് ഗോൾഫ് വണ്ടികൾ സജ്ജമാക്കിയിരിക്കുന്നത്.
അജ്യാദ് എസ്കലേറ്ററുകൾ, കിങ് അബ്ദുൽ അസീസ് ഗേറ്റ് എലെവേറ്ററുകൾ, ബാബ് അൽ ഉംറ എലെവേറ്ററുകൾ, അജ്യാദ് പാലം, സുബൈക പാലം എന്നിവ വഴി തീർഥാടകർക്ക് ഗോൾഫ് കാർട്ട് സൈറ്റുകളിലെത്താം. വണ്ടികൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഹറം കാര്യാലയം അറിയിച്ചു.
![]()
