വളർത്ത് മൃഗങ
കൊച്ചി :നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യമായി വിദേശത്തേയ്ക്ക് പറന്ന് ചരിത്രത്തിൽ ഇടം പിടിച്ചു ലാസ അപ്സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായക്കുട്ടി. ഖത്തർ എയർവേയ്സ് വിമാനത്തിലാണ് ലൂക്ക കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേയ്ക്ക് പറന്നത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് സുശീലൻ – കവിത രാജേഷ് ദമ്പതിമാരുടെ വളർത്തുനായയാണ് ലൂക്ക. ദുബായിയിൽ ബിസിനസ് നടത്തുന്ന രാജേഷ് തന്റെ പ്രിയപ്പെട്ട നായയെയാണ് തങ്ങൾക്കൊപ്പം ദുബായിലേയ്ക്ക് കൊണ്ടുപോയത്.കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സിയാലിന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെയാണ് വളർത്ത് മൃഗങ്ങളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളമായി കൊച്ചി മാറിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടുവരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയാണ് ഇവിടെ സിയാൽ ഒരുക്കിയിരിക്കുന്നത്.
![]()
