ദുബായിയിൽ ബലിപ്പെരുന്നാൾ അവധ ദിവസങ്ങളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ബീച്ചുകൾ
ദുബായ്: ദുബായിയിലെ എട്ട് ബീച്ചുകളിലേക്ക് പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. സന്ദർശകരുടെ തിരക്ക് നിയന്ത്രിച്ച് ബീച്ചിലെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ദുബായ് നഗരസഭ അധികൃതർ അറിയിച്ചു.
ഖോർ അൽ മംസാർ ബീച്ച്, കോർണിഷ് അൽ-മംസാർ, ജുമൈറ-1, ജുമൈറ-2, ജുമൈറ-3, ഉമ്മുസുഖീം-1, ഉമ്മുസുഖീം-2, ജബൽ അലി ബീച്ച് എന്നിവിടങ്ങളാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ബീച്ചിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി അത്യാധുനിക ഉപകരണങ്ങളും 140 അംഗ സുരക്ഷാ – റെസ്ക്യൂ ടീമിനെയും 65 അംഗ ഫീൽഡ് കൺട്രോൾ ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
![]()
