ദുബായ് :ദുബായിലെ ആറ് പ്രധാന സ്ഥലങ്ങളിലായി പണമടച്ചുള്ള പാർക്കിംഗ് ഇടങ്ങൾ ആരംഭിക്കുന്നു.കൂടുതൽ പണമടച്ചുള്ള പൊതു പാർക്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂലൈ മാസത്തോടെയാണ് ദുബായിൽ പുതിയ 7500 പാർക്കിങ് സ്ഥലങ്ങൾ ആരംഭിക്കുക. പുതിയ പാർക്കിംഗ് ലൊക്കേഷനുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെയായിരിക്കും പ്രവർത്തിക്കുക. എന്നാൽ പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് ഉയർന്ന ഫീസ് നൽകേണ്ടിവരും.
![]()
