മസ്കത്ത്: ലോക പരിസ്ഥിതി ദിനത്തോടദിനത്തോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് ഒമാൻ സോണിന്റെ നേതൃത്വത്തിൽ ‘മരം ഒരു തണൽ ഭൂമിക്ക്’ എന്ന പദ്ധതിക്ക് തുടക്കമിട്ടു.ഗോബ്ര ഇന്ത്യൻ സ്കൂളിന് വൃക്ഷത്തൈകൾ നൽകിയ പദ്ധതി സ്കൂൾ പ്രിൻസിപ്പൽ പാപ്രി ഘോഷ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ, ജി.ശ്രീകുമാർ, ഷീബ നായർ, അക്കൗണ്ട്സ് ഹെഡ് ജോസ് തോമസ്, ഹെഡ് ബോയ് സഭയസച്ചി ചൗധരി, ഹെഡ് ഗേൾ സഞ്ചന പ്രവീൺ,വൈസ് ഹെഡ് ബോയ് മിഥുൻ മണികണ്ഠൻ,വൈസ് ഹെഡ് ഗേൾ ഗീതിക നമ്പ്യാർ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ സ്വീകരിച്ചു
പദ്ധതിയോട് അനുബന്ധിച്ച് ഒമാന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ സൗജന്യമായി നൽകുമെന്ന് ഭാരവാഹികളായ മാത്യു മെഴുവേലി, ഷിനു കെ. എബ്രഹാം, റെജി ജോസഫ് എന്നിവർ അറിയിച്ചു.
![]()
