ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സഹോദരന് രാഹുലിന് അഭിനന്ദിച്ചു പ്രിയങ്ക ഗാന്ധി എഴുതിയ കുറിപ്പ് വയറലാകുന്നു. പാര്‍ട്ടിയുടെ പ്രകടനത്തില്‍ രാഹുല്‍ ഗാന്ധിയുടെ കഷ്ടപ്പാടും പങ്കും പ്രകീര്‍ത്തിച്ചാണ് പ്രിയങ്കയുടെ കുറിപ്പ്.
ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ രാഹുല്‍ ഗാന്ധി 4 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അവിടെ പ്രചാരങ്ങൾക്ക് പ്രിയങ്ക നേതൃത്വം നൽകി.
വൈകാരിക കുറിപ്പിന്റെ പൂർണ രൂപം
അവർ എന്തൊക്കെ പറഞ്ഞിട്ടും നി പതറിയില്ല
പ്രതിബന്ധങ്ങൾ പലതും ഉണ്ടായിട്ടും പിൻവലിഞ്ഞില്ല
അവർ എത്രയൊക്കെ സംശയത്തിലാഴ്ത്താൻ ശ്രമിച്ചിട്ടും സ്വന്തം ബോധ്യത്തെ നി അവിശ്വസിച്ചില്ല
അവർ നുണകളും വിദ്വേഷവും പ്രചരിപ്പിച്ചിട്ടും
നി സത്യത്തിനായുള്ള പോരാട്ടം അവസാനിപ്പിച്ചില്ല
അവർ എല്ലാ ദിവസവും നിന്നോട് പകയോടും വിദ്വേഷത്തോടും മാത്രം പ്രവർത്തിച്ചിട്ടും നി തിരിച്ച് അങ്ങനെ ചെയ്തില്ല
ഹൃദയത്തിൽ സ്നേഹവും സത്യവും കരുതലും നിറച്ചാണ് നീ പോരാടിയത്.
നിന്നെ കാണാതിരുന്നവർ പോലും ഇപ്പോൾ നിന്നെ അറിയുന്നു
പക്ഷെ ഞങ്ങൾ പലരും ഇതൊക്കെ കാണുകയും അറിയുകയും ചെയ്തിരുന്നു
ഞങ്ങൾക്ക് അറിയാമായിരുന്നു ഏറ്റവും ധൈര്യശാലി നീയായിരുന്നുവെന്ന്
രാഹുൽ… നിന്റെ സഹോദരിയായതിൽ ഞാൻ അഭിമാനിക്കുന്നു
![]()
