ചേലക്കരയിൽ നിന്നുള്ള നിയമസഭാംഗവും പിണറായി മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് ഇത്തവണ പാർട്ടിയുടെ രക്ഷകനായത്. മറ്റിടങ്ങളിൽ വമ്പൻമാരെല്ലാം വീണപ്പോഴും വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷന് ഇടതുമുന്നണിയുടെ മാനം കാത്തു. 20111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസിനെതിരെ രാധാകൃഷണന്റെ വിജയം. 3,98,818 വോട്ടുകളാണ് അദ്ദേഹം നേടിയത്. നിലവില്‍ മന്ത്രി സ്ഥാനം ഉള്ളൊരു വ്യക്തി വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കൈവിട്ടു പോയ ആലത്തൂര്‍ മണ്ഡലത്തെ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് മുന്നിൽ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ഇപ്പോള്‍ എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍ തെറ്റിയില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് കെ രാധാകൃഷ്ണന്റെ വിജയം.
![]()
