തായിഫിൽ നിന്നും റാണിയയിലേക്കുള്ള യാത്രക്കിടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി അടക്കം മൂന്നു പേർ മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദറാണ് മരിച്ചത്. അപകടത്തിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബാരുൺ ഭാഗ്ദിയും ഒരു സൗദി പൗരനും മരിച്ചു.
മൃതദേഹങ്ങൾ തായിഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് പന്തളം ഷാജിയുടെ നേതൃത്വത്തിൽ നവോദയ തായിഫ് കമ്മിറ്റി രംഗത്തുണ്ട്.
![]()
