റിയാദ് : ഈ വർഷത്തെ ഹാജിമാർക്കായുള്ള കരുതൽ രക്ത ശേഖരണത്തിലേക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുമേഷി കിംഗ് സൗദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.നൂറിലധികം ആളുകൾ രക്തദാന ചടങ്ങിൽ പങ്കാളികളായി.
പി സി ഡബ്ലിയു എഫ് ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് സുഹൈൽ മഖ്ധൂം അധ്യക്ഷത വഹിച്ചു.
പി സി ഡബ്ലിയു എഫ് വനിതാ വിഭാഗം പ്രവർത്തക സമിതി അംഗം ഡോ.ഷഹാന ഷെറിൻ ഉത്ഘാടനം നിർവഹിച്ചു .ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ .ഖാലിദിൽ നിന്നും മുഖ്യ രക്ഷാധികാരി സലീം കളക്കര മൊമെന്റോ ഏറ്റുവാങ്ങി.നാഷണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി സെൻട്രൽ ബ്ലഡ് ബാങ്കിനുള്ള ഉപഹാരം കൈമാറി.
പ്രസിഡന്റ് അൻസാർ നൈതല്ലൂർ, വൈസ് പ്രസിഡന്റ് അസ്ലം കളക്കര,ട്രഷറർ ഷമീർ മേഘ,ജനസേവനം ചെയർമാൻ എം എ ഖാദർ, സെക്രട്ടറി ഫാജിസ് പിവി, ഐ റ്റി വിഭാഗം സംറൂദ് , അൽത്താഫ് കളക്കര,അൻവർ ഷാ,വനിതാ വിഭാഗം പ്രസിഡന്റ് ഷമീറ ഷമീർ, ട്രഷറർ ഷിഫാലിൻ സംറൂദ്,സാബിറ ലബീബ്,ഷഫീറ ആഷിഫ്,ഷംസു കളക്കര, അഷ്കർ വി, മുക്താർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
![]()
