ജിദ്ദ :സൗദി എയർ ഒമ്പതു വർഷങ്ങൾക്ക് ശേഷം കരിപ്പൂരിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നു.
ഒക്ടോബർ 27ന് സർവീസ് സൗദി എയർ പുനരാരംഭിക്കാനാണ് സൗദി എയറിന്റെ നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്.
ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ പതിനൊന്നായി ഉയർത്താനും പദ്ധതിയുണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക.
![]()
