മക്ക :ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് മക്ക ഒ.ഐ.സി.സി എക്സിക്യൂട്ടീവ് മക്ക അസീസിയയിൽ പാനൂർ ഹോട്ടൽ മിനി ആഡിറ്റോറിയത്തിൽ വെച്ച് സ്വീകരണം നൽകി.
ഒ.ഐ.സി.സി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു.കെ.എം.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം നിർവഹിച്ചു. ജിദ്ദ റീജണൽ കമ്മറ്റി വൈസ് പ്രസിഡന്റ് റഷീദ് ബിൻസാഗർ മക്ക ഒ ഐ സി സി ക് വേണ്ടി എം പി യെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റ് അധികാരത്തിൽ വരുമെന്നും മത ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ഇൻഡ്യാ മുന്നണിക് മാത്രമേ സാധ്യമാവുകയുള്ളു എന്നും കേരളത്തിലെ എൽ.ഡി.എഫിന്റെ കിരാത ഭരണത്തിനുള്ള തിരിച്ചടിയാകും ഇലക്ഷൻ റിസൾട്ട് എന്നും അദ്ദേഹം പറഞ്ഞു.
മുജീബ് പൂക്കോട്ടൂർ,മനാഫ് ചടയമംഗലം,മുസ്തഫ മലയിൽ,നൈസം തോപ്പിൽ,ഹബീബ് കോഴിക്കോട്,റഹീഫ് കണ്ണൂർ,നാസർ കിൻസാര, സുഹൈൽ പറമ്പൻ, യാസിർ പുളിക്കൽ, അഷ്റഫ് കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.നിയാസ് വയനാട്,നൗഷാദ് എടക്കര, മുജീബ് കീഴിശ്ശേരി,റയീസ് കണ്ണൂർ, ഇബ്രാഹിം നൂരി,റഷീദ് കെ എ എം സി,മിഫാസ്, മുഹ്സിൻവടക്കേച്ചിറ, നൈസാം തോപ്പിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും നിസാർ പടിഞ്ഞാറ്റതിൽ നന്ദിയും പറഞ്ഞു
![]()
