ജിദ്ദ:ഹജ്ജ് -24 മെഡിസിനൽ ഇൻഫർമേഷൻ ഡെസ്ക് ഇ ടി മുഹമ്മദ് ബഷീർ എം പി ഉത്ഘാടനം ചെയ്തു.ഹാജിമാർക്ക് യാത്രയിലെ മരുന്നുപയോഗ സംബന്ധമായ സംശയ ദൂരീകരണത്തിന് ഫാർമസിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ്
ഡസ്ക് പ്രവർത്തിക്കുന്നത്.
ഹജ്ജ് തീർഥാടനത്തിനായി സൗദിയിൽ വരുന്ന ഹാജിമാർക്ക് അവരുപയോഗിക്കുന്ന മരുന്നുകളുടെ സൗദിയിലെ ലഭ്യത, മരുന്ന് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അളവ് തുടങ്ങി എല്ലാ സംശയ നിവാരണത്തിനും ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പർ 0559543758 (തൻവീർ) 0532647248 (സനൂഫലി) 0503503062 (യൂനുസ്) 0568295515 (റിഫാദ്)
![]()
