റിയാദ്:റിയാദിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ (റിംല ) ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുതുവെള്ളൈ മഴൈ എന്ന മൂസിക്കൽ പ്രോഗ്രാം മെയ് 17 വെള്ളിയാഴ്ച എക്സിറ്റ് 33 ലേ അൽ മാലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്നു റിംല ഭാരവാഹികൾ പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. പ്രശസ്ത സൌത്ത് ഇന്ത്യൻ പിന്നണി ഗായകൻ ഉണ്ണിമേനോൻ ആണ് മുഖ്യ അതിഥി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലൈവ് ഓർക്കേസ്ട്രാ ഗാനമേളയിൽ നാട്ടിൽ നിന്നും വരുന്ന കലാകാരന്മാരോടൊപ്പം റിയാദിലെയും റിംലയുടെയും കലാകാരന്മാരും അണിനിരക്കുന്ന ഒരു മികച്ച സംഗീതവിരുന്നാണ് പുതുവെള്ളൈ മഴൈ എന്ന് പത്ര സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ പറഞ്ഞു.
എന്നും വ്യത്യസ്തതയാർന്ന സംഗീത വിരുന്നുകൾ റിയാദിലെ സംഗീത ആസ്വാദകർക്കു നൽകിയിട്ടുള്ള റിംല ഇത്തവണയും ഉണ്ണിമേനോൻ എന്ന അതുല്ല്യ പ്രതിഭയുടെ മനോഹരമായ ഒരു സംഗീത രാവാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് റിംല പ്രസിഡന്റ് ബാബുരാജ് പറഞ്ഞു.
മുഖ്യ അഥിതി ഉണ്ണിമേനോൻ,
റിംല പ്രസിഡന്റ് ബാബു രാജ്, പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ,
റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ,
ട്രഷറർ രാജൻ മാത്തൂർ,
വൈസ് പ്രസിഡന്റ് നിഷ ബിനീഷ്,
മീഡിയ കൺവീനർ ശരത് ജോഷി,
ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
പുതു വെള്ളൈമഴൈ എന്ന പ്രോഗ്രം സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ പൂർണ്ണ അനുമതിയോട് കൂടിയാണ് നടത്തുന്നത് എന്നും
കൃത്യം 7: 30നു തന്നെ സംഗീത നിശ തുടങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും ക്യു ആർ കോഡ് സ്ക്കാൻ ചെയ്തു മാത്രമേ ഓഡിറ്റോറിയത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളു എന്നും 6 മണിമുതൽ ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ആദ്യം വരുന്നവർക്ക് മുൻഗണന നൽകുന്ന ക്രമത്തിൽ ആണ് ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം അതുകൊണ്ട് തന്നെ പുതുവെള്ളൈ മഴൈ എന്ന സംഗീത പ്രോഗ്രാമിനു വരുന്നവർ നേരത്തെ എത്തി അവരവരുടെ സീറ്റുകൾ ഉറപ്പുവരുത്തണമെന്നും വൈകി വരുന്നവർക്ക് ഹാളിൽ പ്രവേശിക്കുന്നതിനു പരിമിതികൾ ഉണ്ടായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.
![]()
