റിയാദ് :റിയാദിലെ പൊന്നാനി പ്രവാസി കൂട്ടായ്മ റിയാദിലുള്ള പൊന്നാനിയിലെ ക്ലബുകൾക്കായി ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു.സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പൊന്നാനി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിലെ പ്രാദേശിക ക്ലബുകൾക്ക് മാത്രമായി പൊന്നാനി പ്രവാസി കൂട്ടായ്മയുടെ ആദ്യകാല നേതാക്കളും സംഘടനയിൽ നിന്ന് വിട്ട് പോയ കെവി ബാവ എംകെ ഹമീദ് എന്നിവരുടെ ഓർമകൾക്കായ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മെയ് പതിനേഴ്ന് രാത്രി എട്ട് മണി മുതൽ ഷുമേശി ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നതെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ടൂർണമെന്റ്ന്റെ ആദ്യ മത്സരത്തിൽ ഖിദ്മ എഫ് സി ഗ്ലോബൽ പൊന്നാനിയെ നേരിടും. വിജയികൾക്ക് എജി കമ്പനി സ്പോൺസർ ചെയുന്ന ട്രോഫിയും ക്യാഷ് അവാർഡും റണ്ണേഴ്സ് നു ഗ്രീൻ ക്ലബ് റിയാദ് സ്പോൺസർ ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്യുന്നതാണ്.
വാർത്താ സമ്മേളനത്തിൽ കൂട്ടായ്മ ഉപദേശ സമിതി അംഗം റസൂൽ സലാം, രക്ഷാധികാരി അബ്ദുൽ കരീം പ്രെസിഡന്റ് ഹനീഫ എംകെ, ടൂർണമെന്റ് കൺവീനർ സമീർ പാലാട്ടു തറയിൽ, അഷ്ക്കർ വി എന്നിവർ പങ്കെടുത്തു.
![]()
