ദമാം : വോയിസ് ഓഫ് ജുബൈൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രോഗ്രാമിന്റെ ഭാഗമായി എ . ആർ . റഹ്മാൻ ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന സന്ധ്യയും കലാപരിപാടുകളും അരങ്ങേറി.
പ്രോഗ്രാം അഡ്മിൻ മാരായ റോബിൻസൺ നാടാർ സ്വാഗതവും സരിത റോബിൻസൺ നാടാർ കൃതജ്ഞതയും പറഞ്ഞു.ധന്യ ഫെബിൻ പ്രോഗ്രാം അവതാരകയും ആയിരുന്നു. വ്യത്യസ്തമായ കലാപരിപാടികൾ കൊണ്ട് കൂട്ടായ്മയുടെ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.
![]()
