ബഹ്റൈൻ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈൻ ട്യൂബ്ലിയിലുള്ള ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. മൈത്രി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈന്റെ അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകൻ ഡോ:പി. വി ചെറിയാൻ മെയ്ദിന സന്ദേശം നൽകി. ഐസിആർഎഫ് സെക്രട്ടറി പങ്കജ് നെല്ലൂർ ഉത്ഘാടനം നിർവഹിച്ചു.
സാമൂഹ്യപ്രവർത്തകരായ ഫസലുൽ ഹഖ്, അബ്ദുൽ മൻഷീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ട്രഷർ അബ്ദുൽബാരി ,എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ കോയിവിള മുഹമ്മദ്, ഷബീർ ക്ലാപ്പന, അനസ് കരുനാഗപ്പളളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മൈത്രി ജനറൽ സെക്രട്ടറി സുനിൽബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ നന്ദിയും പറഞ്ഞു.
![]()
