തൃശൂർ :മതേതര ഭാരതത്തെ തിരിച്ചു പിടിക്കാൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നു ഒഐസിസി -ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അഭ്യർത്ഥിച്ചു.തൃശൂർ ഡി സി സി യിൽ വെച്ച് തൃശൂർ, ആലത്തൂർ, ചാലക്കുടി അടക്കമുള്ള ലോക സഭ മണ്ഡലത്തിലെ ഒഐസിസി യിലും ഇൻകാസിലും പ്രവർത്തിക്കുന്നവരുടെ യോഗമാണ് അഭ്യർത്ഥന പുറപ്പെടുവിച്ചത്.
ആലത്തൂർ ലോകസഭാ മണ്ഡലം ചെയർമാൻ സുഭാഷ് ചന്ദ്രബോസിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരൻ പ്പിള്ള ഉത്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മിറ്റിയുടെ ഇലക്ഷൻ ക്യാമ്പയിൻ ചെയർമാൻ രാജു കല്ലുംപ്പുറം 2024 ലെ തിരെഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. പൊന്നാനി മണ്ഡലം ചെയർമാൻ സലീം പൊന്നാനി, നാസർ ലെയ്സ് ,റസാഖ് പൂക്കോട്ടുപ്പാടം, മമ്മദ് പൊന്നാനി, അഡ്വാക്കറ്റ് അജി കുര്യാക്കോസ്, സലീം ചിറക്കൽ, ചന്ദ്രപ്രകാശ് ഇടമന, ഫൈസൽ താഹനി, നസീർ മുറ്റിചൂർ, നാസർ അൽദാന, മൊയ്ദുണ്ണി ആലത്തയിൽ, നെൽസൺ ഐപ്പ്, ഡേവിസ് വടക്കൻ, കെ. പി. ജോസ്, ഷാജി കാസ്മി, രാജേന്ദ്രൻ മന്നംപറ്റ, ടി. എ.അബു, ഫസലുദ്ധീൻ, ഫൈസൽ ദമാൻ എന്നിവർ പ്രസംഗിച്ചു.
തൃശൂർ മണ്ഡലം ചെയർമാൻ എൻ. പി. രാമചന്ദ്രന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രത്യകം അഭിനന്ദിച്ചു. യോഗത്തിന്ന് തൃശൂർ ലോകസഭാ മണ്ഡലത്തിന്റെ ജനറൽ കൺവീനർ എൻ. എ. ഹസ്സൻ സ്വാഗതവും ചാലക്കുടി മണ്ഡലം വൈസ് ചെയർമാൻ ടി. എ. നാസർ ചെന്ദ്രാപ്പിന്നി നന്ദിയും രേഖപ്പെടുത്തി.
![]()
