ദുബായ് : പ്രളയ മഴയിൽ തകർന്ന വീടുകൾ നന്നാക്കാൻ പൗരന്മാർക്ക് സഹായവുമായി യു എ ഇ ഭരണകൂടം.
തങ്ങളുടെ പൗരന്മാരെ സഹായിക്കാൻ രണ്ടു ബില്യൺ ദിർഹമാണ് അനുവദിച്ചത്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനും മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തുക അനുവദിച്ചത്.
![]()
