കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെൽഫെയർ പാർട്ടി പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സംഘപരിവാറിനെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിനാവശ്യമായ പല ഘടകങ്ങളിൽ ഒന്നാണ് പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടി കൂടുതൽ സീറ്റുകൾ നേടി പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുക എന്നത് . 2019 ലെ തെരഞ്ഞെടുപ്പിൽ ഈ ആശയത്തെ മുൻ നിർത്തിയാണ് വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് സമീപനം സ്വീകരിച്ചത്. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെ ടുപ്പിൽ രാജ്യവ്യാപകമായി ഇന്ത്യ മുന്നണി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുക എന്ന നിലപാട് സ്വീകരിക്കുന്നതോടൊപ്പം കേരളത്തിലെ പ്രത്യേക സാഹചര്യം മുൻനിർത്തി ഇന്ത്യ മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡി എഫിന്റെ സ്ഥാനാർത്ഥികളെ 20 ലോക്സഭാ മണ്ഡലങ്ങളിലും പിന്തുണച്ച 2019 ലെ നിലപാട് ആവർത്തിക്കും.
ഇതിൻ്റെ ഭാഗമായി കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിന് സഹായകരമാകുന്ന വിധത്തിൽ കേരളത്തിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാനാണ് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പാർട്ടിയുടെ ഈ തെരഞ്ഞെടുപ്പ് സമീപനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ മുഴുവൻ പൊതുജനങ്ങളോടും പാർട്ടി അഭ്യർത്ഥിച്ചു
![]()
