റിയാദ്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു 18 വർഷമായി ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയാധന സമാഹരണത്തിൽ റിയാദിലെ കൊടുവള്ളിക്കാരുടെ പ്രവാസി സംഘടനയായ വേക്ക് റിയാദ്സമാഹരിച്ച ഒന്നര ലക്ഷം രൂപ റഹീം നിയമ സഹായ സമിതി അംഗം മുനീബ് പാഴൂരിന് വേക്ക് ഭാരവാഹികൾ നൽകി കൊണ്ട് പങ്കാളികളായി.ചടങ്ങിൽ പ്രസിഡന്റ് ബഷീർ ഇയ്യോത്തി, ജനറൽ സെക്രട്ടറി ലത്തീഫ് കുണ്ടുങ്ങര, വൈസ് പ്രിസിഡന്റ് അബ്ദുൽ കരീം കൊടുവള്ളി, എക്സിക്യൂട്ടിവ് അംഗങ്ങളായ റിയാസ് ചോലയിൽ, ഫസൽ പ്രാവിൽ, ജനീഷ് ഇസി തുടങ്ങിയവർ പങ്കെടുത്തു.
Total Views:
7,655
