റിയാദ്: സ്ത്രീയെ ശല്യം ചെയ്ത കേസിൽ വിദേശിക്ക് സൗദി കോടതി അഞ്ച് വർഷം തടവും 150,000 റിയാൽ പിഴയും വിധിച്ചു. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യയൂഷൻ ശിക്ഷയും പിഴയും ചുമത്തിയത്. സ്വദേശി വനിതയെ ശല്യം ചെയ്ത ഈജിപിഷൻ സ്വദേശിക്കാണ് ശിക്ഷ ലഭിച്ചത്. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പെരുമാറ്റത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കോടതിവിധി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ നടപടി നേരിടേണ്ടി വരുമെന്ന് കോടതി ഉണർത്തി. പീഡനക്കേസിൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ സൗദി സുരക്ഷാ അധികൃതർ അടുത്തിടെ പരസ്യപ്പെടുത്തിയിരുന്നു.
![]()
