ഡൽഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. അരുണാചൽ പ്രദേശ് , സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും.17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, അസ്സാം, ഉത്തരാഖണ്ഡ്, ബീഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മണിപ്പൂർ തുടങ്ങിയ ഇടങ്ങളിലെ ചില ലോക് സഭ സീറ്റുകളിക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ശക്തമായ മത്സരമാണ് ഇവിടങ്ങളിൽ നടക്കുന്നത്.
![]()
