24 -ാം വയസ്സിൽ ആദ്യ ശ്രമത്തിൽ 71 ാം റാങ്കോടെ ആദ്യശ്രമത്തിൽ തന്നെ ഐഎഎസ് നേടിയ ഫാബി റഷീദ് നിശ്ചയ ദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മാതൃകയായി.
തിരുവനന്തപുരം സ്വദേശിനിയായ ഫാബിയുടെ പ്രചോദനം എന്തിനും കൂടെ നിൽക്കുന്ന കുടുംബമായിരുന്നു. വിദ്യാഭ്യാസം തിരുവനന്തപുരം സർവ്വോദയ സ്കൂളിലും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ച് (IISER) ൽ നിന്ന് ബിഎസ് ബയോളജിയും എംഎസ് ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും 2022 ൽ നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷയ്ക്കായി പരിശീലനമാരംഭിക്കുന്നത്. ഒരു വർഷത്തെ തീവ്ര പരിശീലനത്തിന് ശേഷം 2023ൽ സിവിൽ സർവീസ് പരീക്ഷയെഴുതി.
ഡോ. എസ് എം റഷീദാണ് പിതാവ്. മാതാവ് ഡോ എം
ബീനത്ത് ഇഎസ്ഐ മെഡിക്കൽ ഡയറക്ടറായിരുന്നു.
ആലപ്പുഴ ജില്ലയിലെ ചിങ്ങോലി പുളിമൂട്ടിൽ കുടുംബാംഗംമാണ്.
ദിവസവും കുറഞ്ഞത് 10 മണിക്കൂർ എങ്കിലും പഠിക്കാൻ ശ്രമിച്ചിരുന്നു. പരീക്ഷക്ക് തൊട്ടു മുൻപുള്ള കാലത്ത് അതിലും കൂടുതൽ സമയമെടുത്തിരുന്നു.
വായിച്ച് പഠിക്കുന്നതിനേക്കാൾ സ്വയം ആവിഷ്കരിച്ച പഠനമായിരുന്നു.എഴുതി പഠിക്കുന്ന രീതിയാണ് അവലംബിച്ചത്.
ശാസ്ത്രവിഷയമാണ് പഠിച്ചിരുന്നതെങ്കിലും ഐച്ഛിക വിഷയമായെടുത്തത് സാമൂഹൃശാസ്ത്രമായിരുന്നു. പരീക്ഷാ തയ്യാറെടുപ്പിൽ പൊളിറ്റിക്സിനായി ലക്ഷ്മികാന്തിന്റെ പുസ്തകവും ഭരണഘടന പഠനം ഭരണഘടന തന്നെയും ഇക്കണോമിക്സിന് ശങ്കർ ഗണേഷ് കറുപ്പയ്യയുടെ പുസ്തകവും ആർട്ട് ആൻഡ് കൾച്ചറിനായി നിതിൻ സിംഗാനിയുടെ ബുക്കും റെഫർ ചെയ്തിരുന്നു.
അദ്ധ്യാപകരും സഹപാഠികളും കുടുംബവും നൽകിയ പിന്തുണയും പ്രചോദനവും സാമൂഹ്യ സേവനം നൽകുന്ന മാനസിക സംതൃപ്തിയുമാണ് ഈ മേഖല തെരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചതെന്നും ഫാബി അഭിപ്രായപ്പെട്ടു.
![]()
