റിയാദ്: രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തിവരുന്ന ഖുർആൻ പഠന പദ്ധതി ലേൺ ദി ഖുർആൻനിൻറെ ദേശീയ സംഗമം മെയ് 3ന് റിയാദിൽ വെച്ച് നടക്കും.
25-മത് ദേശീയ സംഗമത്തിന്റെ പ്രചാരണ ഉദ്ഘാടനം ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സമീർ മഞ്ചേരി, മദീന ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ശിഹാബ് കൊടിയത്തൂർ, നുസ്കി ഗ്രൂപ്പ് ജനറൽ മാനേജർ മുജീബ്, റിയാദ് മീഡിയ ഫോറം കോർഡിനേറ്റർ ജലീൽ ആലപ്പുഴ എന്നിവർ ചേർന്ന് നിർവഹിച്ചു.
ബത്ഹയിലെ ഇസ്ലാഹി സെൻ്റർ ഓഡിറ്റോറിയത്തിലെ ഇഫ്താർ വേദിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ സൗദി നാഷണൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു.
മെയ് 3ന്, വെള്ളി, റിയാദിലെ തറാഹിദ് ഇസ്തിറാഹ, ദുറത്ത് അൽമനാഖ് ഓപ്പൺ ഗ്രൗണ്ട് വേദികളിലായി ലേൺ ദി ഖുർആൻ ദേശീയ സംഗമം നടക്കും.
കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദവിയ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ സലഫി പറളി എന്നിവരും, കേരളത്തിലെയും, സൗദി അറേബ്യയിലെയും മത- സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ-ബിസിനസ്- മീഡിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംഗമത്തിൽ പങ്കെടുക്കും.
ജി സി സി യിലെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ സംഗമത്തിന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ മുപ്പതോളം ലേൺ ദി ഖുർആൻ സെന്ററുകളുടെ പ്രവർത്തനങ്ങളോടെ ആരംഭിക്കും . കെ.എൻ.എം ഓൺലൈൻ മീഡിയ റിനൈ ടി.വി സാമൂഹ്യ മാധ്യമപ്രചരണത്തിന് നേതൃത്വം കൊടുക്കും.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പ്രചാരണ ഉദ്ഘാടന ചടങ്ങിൽ ബഷീർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസ്സലാം ബുസ്താനി, ഫൈസൽ കുനിയിൽ, ഇഖ്ബാൽ വേങ്ങര, സിഗബത്തുള്ള, മുജീബ് ഒതായി, നാദിർ പാലത്തിങ്ങൽ, ഷാനവാസ്, മുസ്തഫ മഞ്ചേശ്വരം, സിയാദ് തൃശൂർ, ഹമീദ് തലപ്പാടി, മുഹമ്മദ് മാസ്റ്റർ, നാജിൽ തിരൂർ, ഫൈസൽ എന്നിവർ നേതൃത്വം നൽകി.
![]()
