റിയാദ് : കൈകോർക്കലിന്റെയും ചേർത്ത് പിടിക്കലിന്റെയും പുതിയ സ്നേഹ ഗാഥ രചിച്ചു പ്രവാസികളും അവരുടെ കൂട്ടായ്മകളും. ആദ്യം അസാധ്യമെന്ന് പറഞ്ഞു തള്ളിയവർ, ഇത് നടക്കുമോ എന്ന ആശങ്കയിൽ നിന്നവർ അടക്കം എല്ലാവർക്കും മുന്നിൽ ചരിത്രം സൃഷ്ടിച്ച് ജയിലിൽ നിന്നും റഹിമിനെ മോചിപ്പിക്കാൻ റിയാദിലെ ഒരു കൂട്ടം പ്രവാസികൾ രണ്ടും കല്പിച്ചു ഇറങ്ങിയപ്പോൾ അവരെയും റഹിമിനെയും ലോക മലയാളികൾ നെഞ്ചിലേറ്റുകയായിരുന്നു.
റിയാദ് ജയിലിൽ വധ ശിക്ഷ കാത്തു കിടക്കുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹിം കഴിഞ്ഞ പതിനെട്ടു വർഷമായി സ്വന്തം മാതാവിന്റെ ഉള്ളുരുകുന്ന പ്രാർത്ഥനയുടെ ബലത്തിലാണ് കഴിഞ്ഞത്.വധ ശിക്ഷ ഒഴിവാക്കാൻ 34 കോടി രൂപ സമാഹരിക്കാൻ ശ്രമങ്ങൾ മാസങ്ങൾക്ക് മുൻപ് തുടങ്ങിയെങ്കിലും കഴിഞ്ഞ പത്തു ദിവസമാണ് വളരെ ഊർജ്ജിതമായ ശ്രമം നടന്നത്.
തുടക്കത്തിൽ സംഭാവനകൾ വരുന്നതിൽ അല്പം സാവകാശം കണ്ടെങ്കിലും പിന്നീട് 34 കോടി എന്ന ലക്ഷ്യത്തിലേക്ക് ഇതിനായി രൂപീകരിച്ച ആപ്പിലേക്ക് പണം ഒഴുകുകയായിരുന്നു.അതികം 45 ലക്ഷം വന്നപ്പോഴേക്കും ഇനി ആരും അയക്കരുത് എന്ന അഭ്യർത്ഥനയുമായി സംഘടകർ.വ്യക്തികൾ, പ്രവാസി കൂട്ടായ്മകൽ, കാരുണ്യ യാത്ര നടത്തി ചില്ലറ തുട്ടുകൾ സ്വരൂപ്പിച്ചവർ, ബിരിയാണി ചലഞ്ച് നടത്തിയവർ, സാലറി ചലഞ്ച് നടത്തിയവർ, സാമ്പാദ്യ കുടുക്കകൾ പൊട്ടിച്ച വിദ്യാർത്ഥികൾ, പെരുന്നാൾ,വിഷു കച്ചവട ലാഭം മുഴുവനായും നൽകിയവർ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാരുണ്യ മഴ വർഷിച്ചവർ ഇന്നിന്റെ കേരള റിയൽ സ്റ്റോറിയുടെ സംവിധായകർ തന്നെ എന്ന കാര്യത്തിൽ സംശയമില്ല. റിയാദിൽ തുടങ്ങിയ കാരുണ്യ മഴ പിന്നെ ലോകത്താകമാനം നിർത്താതെ പെയ്യുകയായിരുന്നു റഹീമിനായി.
2006 ൽ സൗദിയിൽ ഹൌസ് ഡ്രൈവറായി ജോലി നോക്കാൻ എത്തി ഒരു മാസം കഴിഞ്ഞാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സ്പോൺസറുടെ മകൻ ആണ് കൈ അബബ്ദത്തിലൂടെ മരിച്ചത്.വധ ശിക്ഷ ഒഴിവാക്കാൻ ദിയ പണമായി കുടുംബം നഷ്ടപരിഹാരമായി ചോദിച്ചത് ചോദിച്ച തുകയായ 1.5 കോടി റിയാൽ അങ്ങനെ സമാഹരിച്ചു.കേരളം എന്നും മാതൃകയായി മുന്നോട്ട് പോകുമ്പോൾ ഇനിയും കേരള റിയൽ സ്റ്റോറികൾ മനുഷ്യ മനസുകളിൽ കാരുണ്യ കടലായി ഒഴികി കൊണ്ടേയിരിക്കും
![]()
