റിയാദ്: റഹീം ദിയാ ധന സമാഹരണത്തിനായി റിയാദിലെ കോഡിനേഷൻ കമ്മറ്റി നടത്തിയ ബിരിയാണി ചലഞ്ചിൽ കേളി കലാസാംസ്കാരിക വേദി കണ്ടെത്തിയ 4854 ബിരിയാണിയയുടെ തുക ഏകദേശം 27 ലക്ഷം രൂപ കോഡിനേഷൻ കമ്മറ്റിക്ക് കൈമാറി.
റിയദ് അപ്പോളോ ഡിമൊറോ ഓഡിറ്റോറിയത്തിൽ ചേർന്ന കോഡിനേഷൻ കമ്മറ്റി യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് എന്നിവർ ചേർന്ന് കോഡിനേഷൻ കമ്മറ്റി കൺവീനർ സിപി മുസ്തഫയുടെ സാന്നിധ്യത്തിൽ ബിരിയാണി ചലഞ്ച് കോഡിനേറ്റർമാരായ
നൗഷാദ് ആലുവ, ഫൈസൽ അമ്പലം കോഡ്, അലി അക്ബർ എന്നിവർക്ക്
കൈമാറി.
കേളി കലാ സാംസ്കാരിക വേദിയുടെ 26 വാഹനങ്ങളും വിതരണത്തിനായി സൗജന്യ സര്‍വീസ് നടത്തി. അൽ ഖർജ്ജ്, മുസ്സാമിയ, അൽ ഗുവയ്യ, ദുർമ, റൂവൈദ എന്നീ വിദൂര പ്രദേശങ്ങളിൽ കൂടി കേളി വണ്ടിയർമാർ വിതരണം നടത്തി.
കേളി കലാ സാംസ്കാരിക വേദിയുടെയുടെയും കേളി കുടുംബ വേദിയുടെയും നേതൃത്വത്തിൽ 4854 ബിരിയാണി പൊതികൾ വിതരണം ചെയ്തു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മലിന്റെ നേതൃത്വത്തിൽ 109 കേളി വളണ്ടിയർമാർ പാക്കിങ് വിഭാഗത്തിൽ പ്രവർത്തിച്ചു.
![]()
