മദീന: റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ 20 മില്യണിലധികം തീർഥാടകർ മദീന സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം ഹറം മന്ത്രാലയം പുറത്തുവിട്ടത്. പുണ്യമാസമായ റമദാനിലെ ആദ്യ പത്തിനെ അപേക്ഷിച്ചു രണ്ടാം പത്തു വിശ്വാസികളുടെ അഭൂതപൂർവ്വമായ തിരക്കാണ് മദീനയിൽ അനുഭവപ്പെട്ടത്. സ്കൂളുകളും കോളേജുകളും താത്കാലികമായി അടച്ചതും അനുകൂല കാലാവസ്ഥയുമാണ് ഇത്രയേറെ തിരക്കിന് കാരണം. ഹജ്ജിനെക്കാൾ ഇരട്ടി വിശ്വാസികൾ ഇരു ഹറമുകളിൽ ഒത്തുകൂടുന്നു റമദാനിലാണ്. റമദാൻ അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ വിശ്വാസികളുടെ തിരക്ക് മക്കയിലും മദീനയിലും പ്രവചനാതീതമാണ്.
![]()
