റിയാദ്: പ്രവാസ ലോകത്തെ കരുണ വറ്റാത്ത സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഒരു പ്രവാസി കൂടി നാടണഞ്ഞു.ഇരുപത്തിനാല് വർഷമായി നാട്ടിലേക്ക് പോവാന്‍ കഴിയാതെ പ്രയാസത്തിലായിരുന്ന മുംബൈ സ്വദേശിനിയായ ഹാജറാബി ഹബീബ് റഹ്മാന് (60) ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥർ, മലയാളി സാമൂഹിക പ്രവര്‍ത്തകർ എന്നിവരുടെ ഇടപെടലിലൂടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു സ്വദേശത്തേക്ക് യാത്രയായി.
വീട്ടു ജോലി വിസയിലാണ് ഹാജറാബി രണ്ടായിരത്തിൽ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.ആദ്യത്തെ അഞ്ച് വര്‍ഷം തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ സ്വദേശി പൗരന്റെ വീട്ടിലായിരുന്നു.
എന്നാൽ അവിടുത്തെ ബുദ്ധിമുട്ടുകൾ കാരണം വീട് വീട്ടിറങ്ങുകയും പരിചയത്തിലുണ്ടായിരുന്ന ചില ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ പ്രസവ ശുശ്രൂഷ ജോലികള്‍ ചെയ്ത് വരികയായിരുന്നു.വന്ന നാൾ മുതൽ താമസ രേഖകളൊന്നുമില്ലാതെ പലയിടങ്ങിൽ ജോലി നോക്കി.നിലവിലെ പാസ്പോര്ട്ടില് റിയാദ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിന്റെ രേഖയും എൻട്രി ബോർഡർ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് യാതൊരു രേഖകളും ജവാസാത്തിന്റെ പക്കല്‍ ഇല്ലാതിരുന്നത് നാടണയാൻ തടസമായി നിന്നപ്പോൾ ആണ്
നാല് മാസം മുന്‍പ് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ നിഹ്മത്തുല്ലയുടെയും അസ്ലം പാലത്തിന്റയും സഹായം തേടിയത്.2015 ല്‍ ഭര്‍ത്താവ് മരണപ്പെട്ടിട്ട് അവസാനമായി ഒന്ന് പോയികാനാണ് പോലും ഈ ഹതഭാഗ്യക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. ഇതിനിടയിലാണ് പത്ത് മാസം മുന്‍പ് തളര്‍വാതം വന്ന് കിടപ്പിലായതിനെ തുടർന്ന് സഹായിക്കാനാളില്ലാതായപ്പോള്‍ നാട്ടില്‍ നിന്ന് തന്റെ മകനെ റിയാദിലെത്തിച്ച് ജോലി കണ്ടെത്തി തല്‍ക്കാലത്തേക്ക് പരിഹാരം കണ്ടെത്തി.
എംബസി അധികൃതര്‍ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കുകയും തുടര്‍ന്ന് തര്‍ഹീല്‍ വഴി യാത്രക്ക് വഴിയൊരുക്കുകയുമായിരുന്നു.റിയാദ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ മോയിന്‍ അക്തര്‍, ഹൗസ് മെയ്ഡ് ആന്റ് ജയില്‍ അറ്റാഷെ രാജീവ് സിക്രി, സെക്കന്റ് സെക്രട്ടറി മീന,ഷറഫുദ്ദീന്, നസീം, ഖാലിദ് എന്നിവർ ഈ കാരുണ്യ ദൗത്യത്തിൽ അസ്ലം പാലത്തിനും നിഹ്മത്തുല്ലക്കുമൊപ്പമുണ്ടായിരുന്നു.
![]()
